Kerala
സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
വെള്ളിപ്പറമ്പ് സ്വദേശി ആറാംകണ്ടത്തില്‍ അശ്വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്|സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. വെള്ളിപ്പറമ്പ് ആറാംകണ്ടത്തില്‍ അശ്വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചുനല്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അശ്വിനെ പിടികൂടിയത്. കേസില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Content Highlights: Police arrested a Kozhikode native for morphing women’s photos and sending them to their relatives. The accused, identified as Ashwin from Velliparamba, was taken into custody following a complaint. Further legal proceedings are currently underway in the case.


