Connect with us

International

മലേഷ്യ മജ്‌ലിസുസ്സമാഇൽ ഡോ. അസ്ഹരി ഇന്ത്യയെ പ്രതിനിധീകരിക്കും

കഴിഞ്ഞ ദിവസം പുത്രജയയിലെ പുത്ര മസ്ജിദിൽ ആരംഭിച്ച പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന വിജ്ഞാന സദസ്സ് നവംബർ 23 നു സമാപിക്കും.

Published

|

Last Updated

ക്വാലാലംപൂർ| മലേഷ്യൻ ഗവണ്മെന്റ് ഇസ്ലാമിക വികസന വകുപ്പായ ജാകിം, യാദിം വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മജ്‌ലിസുസ്സമാഇൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് നോളജ് സിറ്റി സ്ഥാപകൻ ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പങ്കെടുക്കും. ലോകപ്രശസ്ത പണ്ഡിതർ കൂടിയിരുന്ന്, വിശ്വവിഖ്യാത ഹദീസ് ഗ്രന്ഥമായ ജാമിഉ തിർമിദി പൂർണ്ണമായും വായിക്കുകയും പാണ്ഡിത്യശ്രേണി കൈമാറുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ കാതൽ.

കഴിഞ്ഞ ദിവസം പുത്രജയയിലെ പുത്ര മസ്ജിദിൽ ആരംഭിച്ച പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന വിജ്ഞാന സദസ്സ് നവംബർ 23 നു സമാപിക്കും. ഹദീസ് വിജ്ഞാന ശാഖയിലെ പ്രശസ്തമായ നിവേദക പരമ്പരകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേദി സംഘടിപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് പ്രമുഖ ഹദീസ് പണ്ഡിതന്മാരിൽ ഒരാളായാണ് ഡോ അസ്ഹരി ഇന്ത്യയെ പ്രതിനിധീകരിക്കുക.

മലേഷ്യൻ പ്രധാന മന്ത്രി അൻവർ ഇബ്റാഹീമും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സമാപന ചടങ്ങിൽ അതിഥികളാകും. ഹദീസ് വിജ്ഞാന ശാഖയിലെ നിരവധി പണ്ഡിത പ്രതിഭകളും പരിപാടിയിൽ സംബന്ധിക്കും.

ഫോട്ടോ: മലേഷ്യയിലെത്തിയ ഡോ. അസ്ഹരിയെ മജ്ലിസ് ബുഖാരി മലേഷ്യ ചെയർമാൻ ഡോ. ബഷീർ മുഹമ്മദ് അസ്ഹരി ക്വാലാലംപൂർ എയർപോർട്ടിൽ സ്വീകരിക്കുന്നു.

Content Highlights: Markaz Knowledge City founder Dr Muhammad Abdul Hakim Azhari is representing India at the International Majlisus Sama in Malaysia. The 11-day scholarly gathering at Putra Mosque features the complete recitation of Jami at Tirmidhi. Malaysian PM Anwar Ibrahim and Indian Grand Mufti Kanthapuram will attend the closing ceremony.

Latest