Connect with us

Kerala

പത്തനംതിട്ടയിൽ വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം

വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അദ്ദേഹത്തിന്റെ തല കുടുങ്ങി അപകടമുണ്ടായത്.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട കടമ്മനിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കല്ലേലുമുക്കില്‍ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അദ്ദേഹത്തിന്റെ തല കുടുങ്ങി അപകടമുണ്ടായത്.

ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ മാത്തുക്കുട്ടിക്ക് റോഡില്‍നിന്ന് വീട്ടിലേക്ക് കയറാനായി സ്ഥാപിച്ച ലിഫ്റ്റിലാണ് തല കുടുങ്ങിയത്. വീടിന് താഴെ വാഹനം നിര്‍ത്തി ലിഫ്റ്റില്‍ കയറുമ്പോഴാണ് ലിഫ്റ്റില്‍ തല കുടുങ്ങിയത്. ഇത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാന്‍ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Content Highlights:
A tragic accident occurred in Pathanamthitta Kadammanitta where a 75-year-old physically challenged man named Mathukutty died. His head became trapped in an outdoor home lift installed for accessibility. Despite rescue attempts by his wife and the Fire Force, his life could not be saved.

---- facebook comment plugin here -----

Latest