Connect with us

National

പാരാലിംപിക്‌സ്: ഡിസ്‌കസ് ത്രോയില്‍ വെള്ളിത്തിളക്കവുമായി ഇന്ത്യയുടെ യോഗേഷ് കതുനിയ

ടോക്യോയില്‍ നടന്ന പാരാലിംപിക്‌സിലും താരം വെള്ളി മെഡല്‍ നേടിയിരുന്നു.

Published

|

Last Updated

പാരിസ് |  പാരാലിംപിക്സില്‍ പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56ല്‍ ഇന്ത്യയുടെ യോഗേഷ് കതുനിയക്ക് വെള്ളി മെഡല്‍ .സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് യോഗേഷ് ഫൈനലില്‍ കാഴ്ച വെച്ചത്. 42.22 മീറ്റര്‍ താണ്ടിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ടോക്യോയില്‍ നടന്ന പാരാലിംപിക്‌സിലും താരം വെള്ളി മെഡല്‍ നേടിയിരുന്നു.

ബ്രസീലിന്റെ ക്ലൗഡിനി ബറ്റ്സ്റ്റ സ്വര്‍ണവും ഗ്രീസിന്റെ കോണ്‍സ്റ്റാന്റിനോസ് സൗനിസിന്‍ വെങ്കലും നേടി.ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടായി. ഒരു സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

 

Latest