Connect with us

Kerala

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന് പരുക്കേറ്റ സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്

കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പോലീസ് വിശദീകരണം

Published

|

Last Updated

കണ്ണൂര്‍| പാനൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന് പരുക്കേറ്റ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പോലീസ് വിശദീകരണം.

കര്‍ട്ടന്‍ പൈപ്പിന്റെ സ്റ്റീല്‍ ബോള്‍ ഉപയോഗിച്ച് സ്ഫോടകവസ്തു നിര്‍മിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഓലപ്പടക്കം അഴിച്ച് വെടിമരുന്ന് സ്റ്റീല്‍ ബോളില്‍ നിറച്ച് തീ കൊളുത്തിയപ്പോഴാണ് അപകടമുണ്ടായത്. വെടിമരുന്ന് സ്റ്റീല്‍ ഡബ്ബയില്‍ നിറച്ച് കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് പരുക്കേറ്റത്. സ്ഫോടനത്തില്‍ 11കാരന്റെ വിരല്‍ അറ്റ് പോയിരുന്നു.

Content Highlights:
Police have clarified that the explosion in Panoor which injured an 11-year-old boy was an accident that occurred while children were playing. The investigation revealed that the boy attempted to create a firecracker by filling gunpowder from palm crackers into a steel ball used for curtain pipes. The minor suffered a severe injury, including the loss of a finger, when the device exploded while he was trying to ignite it.

Latest