Connect with us

Uae

ഫലസ്തീൻ; ബ്രിട്ടന്റെ നിലപാടിനെ പ്രസിഡന്റ് അഭിനന്ദിച്ചു

മിഡിൽ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങളും ഗസ്സ മുനമ്പിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.

Published

|

Last Updated

അബൂദബി| യു കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിൽ നിന്ന് യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന് ഫോൺ കോൾ ലഭിച്ചു. മിഡിൽ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങളും ഗസ്സ മുനമ്പിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ബ്രിട്ടന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ ഫോൺ സംഭാഷണത്തിനിടെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു.
നരേന്ദ്ര മോദിയുമായും ചർച്ച
യു എ ഇ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയായ മോദിയെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഇന്ത്യയോടും അവിടുത്തെ ജനങ്ങളോടുമുള്ള  ഊഷ്മളമായ വികാരങ്ങൾക്ക്  മോദി നന്ദിയും അറിയിച്ചു.

Latest