National
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍
ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയില്‍ നിന്ന് പാക് ചാരന്‍ പിടിയില്‍. ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്.
മേഖലയിലെ തന്ത്രപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ ശത്രുരാജ്യത്തിന് നല്‍കിയിട്ടുണ്ടെന്നാണു സൂചന. അതിര്‍ത്തിക്കപ്പുറത്തുള്ള ഐ എസ് ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ പരീക്ഷണങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മഹേന്ദ്ര പ്രസാദ് പങ്കിട്ടതായി റിപ്പോര്‍ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈലില്‍ നിന്നും വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് 2008 മുതല്‍ ജയ്‌സാല്‍മീറിലെ ചന്ദന്‍ പ്രദേശത്തെ ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍നിന്നു തിങ്കളാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.