National
പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ സേന വെടിവച്ചു കൊന്നു
നുഴഞ്ഞുകയറ്റക്കാരനോട് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും അയാള്‍ മുന്നോട്ട് നീങ്ങുകയായിരുന്നു.
ന്യൂഡല്‍ഹി| പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ അതിര്‍ത്തി സേന വെടിവച്ചു കൊന്നു. പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാവിലെ തെക്കലന്‍ ഗ്രാമത്തിന് സമീപം ഒരാളുടെ സംശയാസ്പദമായ നീക്കം അതിര്‍ത്തി സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരനോട് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും അയാള്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍മാര്‍ വെടിയുതിര്‍ത്തു. പാക് നുഴഞ്ഞുകയറ്റക്കാരന്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.







