eyuthachan award
എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലക്ക്
'അടിയാള ജീവിതത്തെ എഴുത്തിലാവാഹിച്ച സാഹിത്യകാരി'

തിരുവനന്തപുരം | സഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരി പി വത്സലക്ക്. അടിയാള ജീവിതത്തെ എഴുത്തിലാവാഹിച്ച സാഹിത്യകാരിയാണ് പി വത്സലയെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തിയതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം ജേതാവിനെ തിരഞ്ഞെടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സമിതി അംഗങ്ങളാണ്.
---- facebook comment plugin here -----