Connect with us

Owaisi's car fired

ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്; ഒരാൾ അറസ്റ്റിൽ

യു പിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ്‌ ആക്രമണം

Published

|

Last Updated

ന്യൂഡല്‍ഹി |  മജിലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്. ആക്രമണത്തില്‍ തനിക്ക് പരുക്കൊന്നും പറ്റിയില്ലെന്നും കാറിന്റെ ടയര്‍ പഞ്ചറായതിനാല്‍ മറ്റൊരു കാറില്‍ ഡല്‍ഹിയിലേക്ക് തിരിച്ചതായും ഉവൈസി പറഞ്ഞു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

യു പിയിലെ മീററ്റിലെ കിത്തൗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യു പിയിലെ ഛജാര്‍സി ടോള്‍ പ്ലാസക്ക് സമീപമാണ് ആക്രമണം. കാറിന് നേരെ നാല് റൗണ്ട് വെടിവെച്ചു. ബൈക്കില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് വെടിവെച്ചതെന്നും ഉവൈസി ട്വിറ്ററില്‍ പറഞ്ഞു.