International
ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്, ഹമാസിനെ തകര്‍ക്കും: ഇസ്‌റാഈല്‍ സൈന്യം
ഹമാസിനെയും സൈനിക ശേഷിയെയും തകര്‍ക്കുകയാണ് ഈ യുദ്ധത്തിന്റെ അവസാനമെന്ന് ഡിഫന്‍സ് ഫോഴ്സ് വക്താവ് ജോനാഥന്‍ കോണ്‍റിക്കസ്

ടെല്‍ അവീവ്| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം എട്ടാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ആക്രമണത്തില്‍ അയവുവരുത്താതിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഇരുഭാഗത്തുമുള്ള ആയിരക്കണക്കിന് ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്‌റാഈലില്‍ 1300ല്‍ അധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ മരണസംഖ്യ 1,900ല്‍ അധികമായെന്നും 7600 പേര്‍ക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും ഹമാസിനെ തകര്‍ക്കുമെന്നും ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. ഹമാസിനെയും സൈനിക ശേഷിയെയും തകര്‍ക്കുകയാണ് ഈ യുദ്ധത്തിന്റെ അവസാനമെന്ന് ഡിഫന്‍സ് ഫോഴ്സ് വക്താവ് പ്രതികരിച്ചു. പ്രദേശത്ത് ഗസ്സയിലെ സാധാരണക്കാര്‍ ഉണ്ടാകാതിരിക്കാന്‍ സൈന്യം ഇന്നലെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായി ജൊനാഥന്‍ പറഞ്ഞു.