Techno
ഓപ്പോ എ38 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി
ഓപ്പോ എ38യുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില.
ന്യൂഡല്‍ഹി| ഓപ്പോ എ സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓപ്പോ എ38 എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. ഓപ്പോ എ38 സ്മാര്‍ട്ട്‌ഫോണില്‍ 6.56-ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 90എച്ച്ഇസെഡ് റിഫ്രഷ് റേറ്റും 720 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. ഓപ്പോ എ38 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ ചിപ്സെറ്റാണ്.
33ഡബ്ല്യു വയര്‍ഡ് സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000എംഎഎച്ച് ബാറ്ററി, 50 എംപി കാമറയുള്ള ഡ്യൂവല്‍ റിയര്‍ കാമറ എന്നിവയെല്ലാം ഫോണിലുണ്ട്. 15000 രൂപയില്‍ താഴെയാണ് ഫോണിന്റെ വില. ഇതിനകം തന്നെ ഫോണിന്റെ പ്രീ-ഓര്‍ഡറുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ ഫോണ്‍ ഒരു റാം, സ്റ്റോറേജ് വേരിയന്റില്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. ഓപ്പോ എ38യുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില. ഔദ്യോഗിക ഓപ്പോ വെബ്സൈറ്റിലും ഫ്‌ലിപ്പ്കാര്‍ട്ടിലും പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഗ്ലോയിംഗ് ബ്ലാക്ക്, ഗ്ലോവിംഗ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. സെപ്തംബര്‍ 13 മുതലാണ് ഓപ്പോ എ38 സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്കെത്തുന്നത്.



