Kerala
ജി സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി; പോലീസില്‍ പരാതി നല്‍കി
സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി
ആലപ്പുഴ | അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്താല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ സുധാകരന്റെ ഡ്രൈവറായ പ്രദീപ് കുമാര്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി.
ദീര്‍ഘകാലമായി ജി സുധാകരന്റെ ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന പ്രദീപിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതോടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങളില്‍ പ്രദീപ് സജീവമായി രംഗത്തുണ്ടായിരുന്നു.
മാര്‍ച്ച് 31-ന് രാവിലെ നാല് തവണയാണ് ഫോണിലൂടെ വധഭീഷണി ഉണ്ടായതെന്ന് പ്രദീപ് പറയുന്നു. തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ജി സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു




