Kerala
അവസരവാദികള്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്ന് പോകും; ജി സുധാകരനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി
പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ ചരിത്രമുള്ള മണ്ണാണിത്. വഞ്ചന കാണിച്ചവരെ ഈ മണ്ണ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി
അമ്പലപ്പുഴ | സിപിഎം വിട്ട മുന്‍ മന്ത്രി ജി സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്നുമായിരുന്നു ജി സുധാകരന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞത്. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
യുഡിഎഫിന്റെ ഏറ്റവും പ്രകടമായ അവസരവാദ നിലപാടിന്റെ പ്രതീകമായി അമ്പലപ്പുഴ മാറിയിരിക്കുകയാണ്. ഇതിലൂടെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ല. അവസരവാദിയും യുഡിഎഫും ചേർന്നു ബിജെപി വോട്ട് തേടുകയാണിപ്പോള്‍ എന്നാല്‍ അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഈ അവസരവാദിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് പരീക്ഷിക്കുന്നത്. പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ ചരിത്രമുള്ള മണ്ണാണിത്. വഞ്ചന കാണിച്ചവരെ ഈ മണ്ണ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




