Techno
വണ്‍ പ്ലസ് 12 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക്
ജനുവരി 30 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| വണ്‍ പ്ലസ് 12 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നു. ജനുവരി 23ന് രാജ്യത്ത് നടക്കുന്ന സ്മൂത്ത് ബിയോണ്ട് ബിലീഫ് എന്ന പരിപാടിയില്‍ വണ്‍ പ്ലസ് 12 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്നേദിവസം തന്നെ വണ്‍ പ്ലസ് 12ആറും പുറത്തിറങ്ങും. 2023 ഡിസംബറിലാണ് വണ്‍ പ്ലസ് 12 ചൈനയില്‍ അവതരിപ്പിച്ചത്.
വണ്‍ പ്ലസ് 12ന് 6.82 ഇഞ്ച് ക്യുഎച്ച്ഡി 2കെ ഒലെഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഫോണില്‍ 24ജിബി വരെ റാമും 1ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ഈ ഫോണ്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3ലാണ് പ്രവര്‍ത്തിക്കുന്നത്. 100ഡബ്ല്യു വയര്‍ഡ് സൂപ്പര്‍വൂക് ചാര്‍ജിംഗ് പിന്തുണയുള്ള 5,400എംഎഎച്ച് ബാറ്ററിയാണ് ഫോണിനുണ്ടാകുക.
വണ്‍ പ്ലസ് 12, 64എംപി ടെലിഫോട്ടോ ലെന്‍സായ സോണി എല്‍വൈടി-808 ഉള്ള 50 എംപി പ്രൈമറി സെന്‍സറോട് കൂടിയ ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെയാണ് എത്തുന്നത്. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന വേരിയന്റായ 12 ജിബി റാമുള്ള ഫോണിന് 64,999 രൂപയും 16 ജിബി റാം മോഡലിന് 69,999 രൂപയുമാണ് വില വരുന്നത്. ജനുവരി 30 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 12ആര്‍, ഫെബ്രുവരിയില്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് വിവരം.