Kerala
തിരുവനന്തപുരത്ത് മണ്‍തിട്ടയിടിഞ്ഞ് ഒരാള്‍ കുടുങ്ങി
കോൺഗ്രീറ്റ് പാളികള്‍ക്കിടയിലാണ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നത്
തിരുവനന്തപുരം | പനവിളയില്‍ മണ്‍തിട്ടയിടിഞ്ഞ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയില്‍പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ഫ്‌ളാറ്റിന്റെ നിര്‍മാണം നടക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് അപകടം.
കോൺഗ്രീറ്റ് പാളികള്‍ക്കിടയിലാണ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നത്. ശരീരത്തിന്റെ പകുതി ഭാഗം മണ്ണിനടിയിലാണ്. മണ്ണ് നീക്കം ചെയ്ത് ഇയാളെ രക്ഷപ്പെടുത്താനാണ് ശ്രമം.
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.







