Kerala
ആലുവ മാർക്കറ്റിൽ കത്തിക്കുത്ത്; ഒരാൾക്ക് പരുക്ക്
സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിക്കാണ് കുത്തേറ്റത്

കൊച്ചി | ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരുക്കേറ്റു. വെളിയത്തുനാട് സ്വദേശി സാജനാണ് കുത്തേറ്റത്. സാജനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ വടകര സ്വദേശി അഷ്റഫിനെ പോലീസ് പിടികൂടി.
സാജന്റെ കഴുത്തിനാണ് പരുക്കേറ്റത്. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിയാണ് സാജനെന്ന് നാട്ടുകാർ പറഞ്ഞു. സാജൻ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
---- facebook comment plugin here -----