Connect with us

National

ജോഷിമഠില്‍ കുടുംബങ്ങള്‍ക്ക് ഒന്നരലക്ഷം ധനസഹായം; രണ്ട് ഹോട്ടലുകള്‍ പൊളിക്കും

വീട് മാറുന്നതിനും മറ്റു അടിയന്തിരാവശ്യങ്ങള്‍ക്കുമായി ആദ്യഘട്ടത്തില്‍ അമ്പതിനായിരം രൂപ നല്‍കും.

Published

|

Last Updated

ന്യൂഡല്‍ഹി| ജോഷിമഠിന് പുറമേ തെഹ്‌രിയിലെ ചമ്പയിലും വിള്ളല്‍ റിപ്പോര്‍ട്ട് ചെയ്തു. ജോഷിമഠില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ഹോട്ടലുകള്‍ പൊളിക്കും. മറ്റ് കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി മീനാക്ഷി സുന്ദരം വ്യക്തമാക്കി. ജനുവരി ഏഴിനുശേഷം പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടില്ല.

ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. വീട് മാറുന്നതിനും മറ്റു അടിയന്തിരാവശ്യങ്ങള്‍ക്കുമായി ആദ്യഘട്ടത്തില്‍ അമ്പതിനായിരം രൂപ നല്‍കും. ബാക്കി പണം പിന്നീട് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. ജോഷിമഠില്‍ 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇതില്‍ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഉള്ളത്.