Connect with us

pulikkali

ഓണാഘോഷം; തൃശൂരില്‍ പുലിക്കളി മുടങ്ങില്ല

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തി

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പുലിക്കളി നടത്താന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍ തീരുമാനമായി. കോര്‍പ്പറേഷന്‍ ധനസഹായവും പുലിക്കളി സംഘങ്ങള്‍ക്കു നല്‍കും.

വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉപേക്ഷിക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങള്‍ രംഗത്തുവന്നതോടെയാണ് മേയറുടെ ചേമ്പറില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.

നാലോണനാളില്‍ ഇക്കുറിയും പുലിക്കളി നടത്താനുള്ള അന്തിമ തീരുമാനം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതുവരെ ആറ് പുലിക്കളി സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സെപ്റ്റംബര്‍ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

 

 

Latest