Connect with us

NARENDRAMODI

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തിഡ്രല്‍ സന്ദര്‍ശിച്ചു

വിവിധ സഭകള്‍ രാജ്യതലസ്ഥാനത്ത് സംഘടിത പ്രക്ഷോഭം സംഘടിപ്പിച്ചത് അന്താരാഷ്ട്ര തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തിഡ്രല്‍ സന്ദര്‍ശിച്ചു. വൈകിട്ട് അഞ്ചരയോടെ എത്തിയ പ്രധാനമന്ത്രിയെ വൈദികര്‍ സ്വീകരിച്ചു.

മെഴുകുതിരി കത്തിച്ച ശേഷം പ്രധാനമന്ത്രി പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഇരുപത് മിനിറ്റോളം പളളിക്കുള്ളില്‍ ചെലവഴിച്ച് പുരോഹിതരുമായും വിശ്വസികളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഈസ്റ്റര്‍ നാളില്‍ കേരളത്തിലെ ബി ജെ പി നേതാക്കള്‍ സഭാ അധ്യക്ഷന്മാരെ സന്ദര്‍ശിച്ചതിനിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ ആന്തരിക ശത്രുക്കള്‍ എന്നു വിശേഷിപ്പിക്കുന്ന ആദര്‍ര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി അരമനകള്‍ സന്ദര്‍ശിക്കുന്നകു പരിഹാസ്യമാണെന്നാണ് സി പി എം പ്രതികരിച്ചത്.
രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ സൗഹൃദം നടിച്ചെത്തുന്നതു വഞ്ചനയാണെന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.

ക്രൈസ്തവസഭയുടെ വിശ്വാസം ആര്‍ജ്ജിച്ചാണ് ബി ജെ പി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചത്. അടുത്ത ലക്ഷ്യം കേരളമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഇത്തരം സന്ദര്‍ശനങ്ങള്‍ എന്നാണു വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ടു വിവിധ സഭാധികാരികള്‍ തുടര്‍ച്ചയായി രംഗത്തുവരികയും ചെയ്യുന്നു.

രാജ്യത്തു ക്രൈസ്തവവര്‍ക്കെതിരെ നടക്കുന്ന സംഘടിത ആക്രമങ്ങള്‍ക്കെതിരെ വിവിധ സഭകള്‍ രാജ്യതലസ്ഥാനത്ത് സംഘടിത പ്രക്ഷോഭം സംഘടിപ്പിച്ചത് അന്താരാഷ്ട്ര തലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിരുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള കരകയറ്റം കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബി ജെ പി നീക്കം എന്നും വിലയിരുത്തപ്പെടുന്നു.

 

---- facebook comment plugin here -----

Latest