Connect with us

Kuwait

ഒമിക്രോണ്‍: ജര്‍മനി തയാറാക്കിയ അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തും

ഈ രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ പാലിക്കണം.

Published

|

Last Updated

കുവൈത്ത് സിറ്റി  | ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ജര്‍മ്മന്‍ അധികൃതര്‍ തയ്യാറാക്കിയ ഉയര്‍ന്ന അപകട സാധ്യതയുള്ള 40 ഓളം രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെയും ഉള്‍പ്പെടുത്തി.ഈ പട്ടികയില്‍ കുവൈത്ത് അടക്കം 5 അറബ് രാജ്യങ്ങളും ഉള്‍പ്പെടും.ഈ രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ പാലിക്കണം.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍, ഖത്തര്‍, എന്നിവയാണു പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു ഗള്‍ഫ് രാജ്യങ്ങള്‍.ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന 6 വയസിനു മുകളില്‍ പ്രായമായ എല്ലാ യാത്രക്കാരും ജര്‍മ്മനിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമോ വാക്സിനേഷന്റെ തെളിവോ ഹാജരാക്കണം.കുവൈത്തില്‍ ദൈനം ദിന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം മൂവായിരത്തിനു തൊട്ടടുത്ത് എത്തിയിരുന്നു