Connect with us

kerala cabinet meet

മന്ത്രിസഭാ യോഗം ഇന്ന്: ഒമിക്രോണ്‍ പ്രധാന ചര്‍ച്ച

ലൈഫ് പദ്ധതി നടത്തിപ്പില്‍ തദ്ദേശ, കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം ഉണ്ടായേക്കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലെ പ്രധാന ചര്‍ച്ചയാകും. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും.

കെ-റെയില്‍ അടക്കമുള്ള സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രചാരണം ശക്തമാക്കാനും പ്രതിപക്ഷ പ്രക്ഷോഭത്തെ നേരിടുന്നതിനുള്ള തന്ത്രങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്‌തേക്കും.

ലൈഫ് പദ്ധതി നടത്തിപ്പില്‍ തദ്ദേശ കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായേക്കും. വകുപ്പ് മേധാവികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ നിര്‍ദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും.