Connect with us

heroin smuggling

പുറംകടലിലെ ഹെറോയിന്‍ വേട്ട; രണ്ട് ബോട്ടുടമകള്‍ പിടിയില്‍

കന്യാകുമാരിയില്‍ നിന്ന് പിടികൂടിയ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

തിരുവനന്തപുരം | കൊച്ചി പുറംകടിലുണ്ടായ വന്‍ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് ബാട്ടുടമകളെ ഡി ആര്‍ ഐ പിടികൂടി. ഇന്നലെ രാത്രി കന്യാകുമാരിയില്‍ നിന്ന് പിടികൂടിയ ഇവരെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസമാണ് കൊച്ചിക്ക് സമീപം പുറംകടലില്‍ കോസ്റ്റ്ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 220 കിലോ ഹെറോയിന്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 1,500 കോടി രൂപ വിലവരുന്ന മയക്ക്് മരുന്നായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളില്‍ നിന്നായി കണ്ടെത്തിയത്. തുടര്‍ന്ന് ബോട്ടുകളും ഇതിലുണ്ടായിരുന്ന 20 ജീവനക്കാരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Latest