Connect with us

Kozhikode

നഴ്‌സസ് ഡേ ആചരിച്ചു

സമൂഹത്തിന്റെ ആരോഗ്യസംരക്ഷണ രംഗത്ത് നഴ്‌സുമാര്‍ നിര്‍വഹിക്കുന്ന സമര്‍പ്പിത സേവനങ്ങളെ മാനിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട്  | കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നഴ്‌സസ് ഡേയോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സുമാരെ മധുരം നല്‍കിയും മൊമെന്റോ നല്‍കിയും ആദരിച്ചു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണ രംഗത്ത് നഴ്‌സുമാര്‍ നിര്‍വഹിക്കുന്ന സമര്‍പ്പിത സേവനങ്ങളെ മാനിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

രോഗികള്‍ക്ക് കരുതലിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായ നഴ്‌സുമാരുടെ സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് മനസ്സിലാക്കി കൊണ്ട് വിവിധ ആശുപത്രികളില്‍ നടത്തിയ പരിപാടിയില്‍ ട്രസ്റ്റ് ഭാരവാഹികള്‍ സംസാരിക്കുകയും ബോര്‍ഡ് മെംബേര്‍സ ്ആശംസകള്‍ അര്‍പ്പിക്കുകയും ചെയതു. ചടങ്ങില്‍ കൗണ്‍സിലര്‍ മെംബേര്‍സ് കൂടാതെ ജില്ലയുടെ വിവിധ ഭാഗത്തു നിന്നും ഉള്ള സിഡിടിസി മെമ്പേഴ്‌സും പങ്കെടുത്തു.

 

Latest