Techno
നത്തിങ് ഫോണ്‍ 2എ ഉടന്‍ വിപണിയിലെത്തും
ഫെബ്രുവരി 27ന് ഈ ഫോണ്‍ പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ നത്തിങിന്റെ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നത്തിങ് ഫോണ്‍ 2എ എന്ന ഫോണാണ് പുതിയതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഫോണിന്റെ അവതരണ തിയതി കമ്പനി പുറത്ത് വിട്ടിട്ടില്ല. നത്തിങ് ഇന്ത്യയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഈ മാസം തന്നെ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയ നത്തിങ് ഫോണും നത്തിങ് ഫോണ്‍ 2വും മികച്ച അഭിപ്രായമാണ് നേടിയത്. ഇതിന് പിന്നാലെയാണ് പുതിയ ഫോണ്‍ അവതരിപ്പിക്കാനായി കമ്പനി ഒരുങ്ങുന്നത്. നേരത്തെ തന്നെ ഈ ഫോണിന്റ ചില സവിശേഷതകള്‍ കമ്പനി പുറത്ത് വിട്ടിരുന്നു. ടിയുവി സര്‍ട്ടിഫിക്കേഷന്‍ സൈറ്റില്‍ ആണ് നത്തിങ് ഫോണ്‍ 2എയുടെ സവിശേഷതകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്.
120എച്ച്ഇസെഡ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നത്തിങ് ഫോണ്‍ 2എയില്‍ ഉണ്ടായിരിക്കുക.മീഡിയടെക് ഡൈമെന്‍സിറ്റി 7200 പ്രോസസര്‍ ആയിരിക്കും ഫോണിന് കരുത്ത് പകരുന്നത്. 45ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4,290 എംഎഎച്ച് ബാറ്ററി ആയിരിക്കും ഈ ഫോണിലുണ്ടായിരിക്കുക. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുകയെന്നാണ് വിവരം. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ രണ്ട് വേരിയന്റുകള്‍.
ഫോണിന് ഡുവല്‍ കാമറ സജ്ജീകരണമാണ് ഉണ്ടായിരിക്കുക. 50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി കാമറ. 50എംപിയുടെ തന്നെ ISOCELL JN1 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ഫോണ്‍ അവതരിപ്പിക്കുന്ന തിയതി കമ്പനി പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഫെബ്രുവരി 27ന് ഈ ഫോണ്‍ പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന് ഏകദേശം 36,800 രൂപയായിരിക്കും വില.