Connect with us

Kerala

യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ തീരുമാനം; സ്ഥാനാര്‍ഥിക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കെ ശിവദാസന്‍ നായര്‍

പാര്‍ട്ടി പുന:സംഘടനയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ശിവദാസന്‍ നായര്‍ അടുത്തിടെയായി പാര്‍ട്ടി രിപാടികളില്‍ പങ്കെടുക്കാറില്ല

Published

|

Last Updated

പത്തനംതിട്ട |  യുഡിഎഫ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ വിട്ടുനിന്നതില്‍ വിശദീകരണവുമായി മുന്‍ എം എല്‍ എയും കെ പി സി സി മുന്‍ ജനറല്‍സെക്രട്ടറിയുമായിരുന്ന കെ ശിവദാസന്‍ നായര്‍ പരിപാടിക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നത് വ്യക്തിപരമായ തീരുമാനമായിരുന്നു. എന്നാല്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി രക്ഷാധികാരി കൂടിയാണ് അദ്ദേഹം. പാര്‍ട്ടി പുന:സംഘടനയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ശിവദാസന്‍ നായര്‍ അടുത്തിടെയായി പാര്‍ട്ടി രിപാടികളില്‍ പങ്കെടുക്കാറില്ല. കോണ്‍ഗ്രസിലെ എ വിഭാഗക്കാരനാണ് അദ്ദേഹം. എ വിഭാഗത്തിനു നേരെയുണ്ടാകുന്ന അവഗണനയ്ക്കെതിരേ മുമ്പും പാര്‍ട്ടി വേദികളില്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കു പുറത്തുപോയ ഡി സി സി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനൊപ്പം മുമ്പ് ഡി സി സി യോഗത്തില്‍നിന്ന് ശിവദാസന്‍ നായരും ഇറങ്ങിപ്പോയിരുന്നു.

 

---- facebook comment plugin here -----

Latest