Connect with us

International

ഭൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിന്

ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ എച്ച് ഡെവോററ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്.

Published

|

Last Updated

സ്റ്റോക്‌ഹോം | ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ എച്ച് ഡെവോററ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം.

ഒരു ഇലക്ട്രിക് സര്‍ക്യൂട്ടില്‍ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കല്‍ ടണലിങും ഊര്‍ജ ക്വാണ്ടൈസേഷനുമാണ് ഇവര്‍ കണ്ടെത്തിയത്. ഡിസംബര്‍ 10ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാളെയും സാഹിത്യത്തിനുള്ളത് വ്യാഴാഴ്ചയും സമാധാനത്തിനുള്ളത് വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്രത്തിനുള്ളത് തിങ്കളാഴ്ചയും.

 

---- facebook comment plugin here -----

Latest