Connect with us

Kerala

പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന ഒരു സ്ത്രീയും ഇത്ര നാണം കെട്ടരീതിയില്‍ അപമാനിക്കപ്പെടരുത്; വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനയായി ശോഭ സുരേന്ദ്രന്‍

താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയത്.

Published

|

Last Updated

ആലപ്പുഴ തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയത്. ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഏറെ വികാരാധീനയായാണ് ശോഭ സുരേന്ദ്രന്‍ കാണപ്പെട്ടത്

തന്നെ തോല്‍പ്പിക്കാനായി ഒരു ചാനലും അതിന്റെ മുതലാളിയും വ്യാജവാര്‍ത്ത നല്‍കുകയാണ്. തിരഞ്ഞെടുപ്പ് ഫണ്ടിന് ആവശ്യമായത്ര പണം തരാമെന്ന് പറഞ്ഞ് ഒരു ഏജന്റിനെ തന്നെ കാണാന്‍ വിട്ട കരിമണല്‍ കര്‍ത്തയും കെസി വേണുഗോപാലും ഈ വ്യക്തിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നും ബോധ്യപ്പെട്ടപ്പോള്‍ തകര്‍ക്കാന്‍ കെസി വേണുഗോപാലിനും കരിമണല്‍ കര്‍ത്തയ്ക്കും വേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ പിറന്നാള്‍ ദിവസം ആ ചാനലിന്റെ മുന്നില്‍ താന്‍ നിരാഹാരം ഇരിക്കും. അടിയന്തരമായി അന്യായമായ വാര്‍ത്ത പിന്‍വലിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. .തന്നെ കാണാന്‍ വന്ന മുതലാളിയുടെ പേരും ഏത് കാറിലാണ്, എത്രമണിക്കാണ് വന്നതെന്നും അടുത്ത വാര്‍ത്താ സമ്മേളത്തില്‍ പറയിപ്പിക്കരുതെന്നും ശോഭ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.