Kerala
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക വേണ്ട; പിണറായിയുടെ കത്തിന് മറുപടി നല്‍കി സ്റ്റാലിന്‍
ഡാമും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കിവിടില്ല.

തിരുവനന്തപുരം | മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടി നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മറുപടി കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കി.
ഡാമും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വൈഗയില്‍ നിന്ന് അധിക ജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് ജലം ഒഴുക്കിവിടില്ലെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.
---- facebook comment plugin here -----