Connect with us

National

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി വീട് വരെ സഞ്ചരിച്ച് പിതാവ്

ആംബുലന്‍സിന് നല്‍കാന്‍ 8,000 രൂപ ഇല്ലാത്തതിനാലാണ് ബസില്‍ യാത്ര ചെയ്യേണ്ടിവന്നതെന്നും പിതാവ്

Published

|

Last Updated

കൊല്‍ക്കത്ത| ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി വീട് വരെ സഞ്ചരിച്ച് പിതാവ്. പശ്ചിമ ബംഗാളിലെ മുസ്തഫനഗറിലെ ഡംഗിപാറയിലാണ് സംഭവം.

അസിം ദേവശര്‍മ എന്നയാളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ബസില്‍ സഞ്ചരിച്ചാണ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ആംബുലന്‍സിന് നല്‍കാന്‍ 8,000 രൂപ ഇല്ലാത്തതിനാലാണ് ബസില്‍ യാത്ര ചെയ്യേണ്ടിവന്നതെന്നും പിതാവ് പറഞ്ഞു.

102 സ്‌കീമിന് കീഴിലുള്ള ആംബുലന്‍സ് രോഗികള്‍ക്ക് മാത്രമാണ് സൗജന്യമെന്നും എന്നാല്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെന്നും എന്നാല്‍ അത് നല്‍കാന്‍ തന്റെ പക്കല്‍ പണമില്ലായിരുന്നെന്നും പിതാവ് പറഞ്ഞു. തുടര്‍ന്നാണ് മറ്റ് വഴികളില്ലാതെ ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കലിയഗഞ്ചിലേക്ക് മൃതദേഹവുമായി ബസില്‍ യാത്ര ചെയ്തത്.

സംഭവം പുറത്തറിഞ്ഞതോടെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.