Connect with us

National

ആണവ വാഹക ശേഷിയുള്ള അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയം

ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന് 1,000 മുതല്‍ 2,000 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള ലക്ഷ്യം തകർക്കാനാകും.

Published

|

Last Updated

ന്യൂഡൽഹി | ആണവവാഹക ശേഷിയുള്ള പുതിയ തലമുറ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി പ്രൈം ഇന്ത്യയുടെ രാത്രി പരീക്ഷണം വിജയകരം. ഒഡിഷ തീരത്ത് ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു മിസൈലിന്റെ അവസാന ഘട്ട പരീക്ഷണം. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ടെർമിനൽ പോയിൻ്റിൽ സ്ഥാപിച്ചിരുന്ന രണ്ട് ഡൗൺറേഞ്ച് കപ്പലുകൾ ഉൾപ്പെടെ, എല്ലാ ട്രയൽ ലക്ഷ്യങ്ങളും മിസൈൽ തകർത്തു. വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്ന റേഞ്ച് സെൻസറുകളിൽ രേഖപ്പെടുത്തിയ ഡാറ്റയിൽ നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒയെയും എസ്എഫ്‌സിയെയും സായുധ സേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന് 1,000 മുതല്‍ 2,000 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള ലക്ഷ്യം തകർക്കാനാകും.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ്, ഡിആർഡിഒയിലെയും ഇന്ത്യൻ ആർമിയിലെയും മുതിർന്ന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.