Connect with us

Kerala

ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് : വി ശിവദാസന്‍ എംപി റൂള്‍ 267 പ്രകാരം നോട്ടീസ് നല്‍കി

ദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്നതിന് പകരം സംസ്ഥാനസര്‍ക്കാരിനെ ആക്രമിക്കാന്‍ , കൂലിയെഴുത്തുകാരെ തേടുന്നത് അപലപനീയമാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ശാസ്ത്രജ്ഞരെ സമീപിച്ചു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയം രാജ്യസഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് വി ശിവദാസന്‍ എപി അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസപ്രക്രിയയും നടന്നു കൊണ്ടിരിക്കവേ , രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണ് .

ദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്നതിന് പകരം സംസ്ഥാനസര്‍ക്കാരിനെ ആക്രമിക്കാന്‍ , കൂലിയെഴുത്തുകാരെ തേടുന്നത് അപലപനീയമാണ്. ഇത്തരം ശ്രമങ്ങള്‍ , ഭരണഘടനാ സംവിധാനങ്ങളുടെ സാധുത ഇല്ലാതാക്കുന്ന നടപടിയാണെന്നും നോട്ടീസില്‍ പറയുന്നു

Latest