Connect with us

Kerala

വേണാട് എക്‌സ്പ്രസിലെ തിരക്ക്; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

പുതിയ ട്രെയിന്‍ വൈകിട്ട് നാലോടെ എറണാകുളം ജങ്ഷനില്‍നിന്ന് (വേണാട് എക്സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി) സര്‍വീസ് ആരംഭിക്കും.

Published

|

Last Updated

കൊച്ചി |  വേണാട് എക്സ്പ്രസ്സിലെ അമിത തിരക്കിന് പരിഹാരമായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

പുതിയ ട്രെയിന്‍ വൈകിട്ട് നാലോടെ എറണാകുളം ജങ്ഷനില്‍നിന്ന് (വേണാട് എക്സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി) സര്‍വീസ് ആരംഭിക്കും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം വഴി കൊല്ലം വരെയായിരിക്കും ആദ്യഘട്ട സര്‍വീസ്. കൊല്ലത്തുനിന്ന് പുനലൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യതയും റെയില്‍വേ പരിശോധിച്ചു

ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട കൊടിക്കുന്നില്‍ സുരേഷ്, വേണാട് എക്സ്പ്രസ്സിലെ യാത്രാദുരിതത്തിന്റെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ നിന്ന് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫുട്‌ബോര്‍ഡിന് സമീപം പോലും അപകടകരമായ സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടിവരുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. പരശുറാം എക്‌സ്പ്രസിനും തുടര്‍ന്ന് ലഭിക്കുന്ന സര്‍വീസിനുമിടയിലെ ഏകദേശം മൂന്ന് മണിക്കൂര്‍ ഇടവേളയും വൈകുന്നേരത്തെ അമിത തിരക്കിന് പ്രധാന കാരണമാണെന്ന് എംപി ചൂണ്ടിക്കാട്ടി.

 

Content Highlights: The Ministry of Railways has given in-principle approval for a new passenger train on the Ernakulam-Kottayam-Kollam route to reduce over-crowding on the Venad Express. MP Kodikunnil Suresh announced that operations will start within 10 days following his meeting with Railway Minister Ashwini Vaishnaw.

---- facebook comment plugin here -----

Latest