Connect with us

Heavy rain

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു

സംസ്ഥാനത്ത് ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ

Published

|

Last Updated

തിരുവനന്തപുരം |  ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടുവരുന്നതായി കേന്ദ്ര കാലാവസ്ഥ വിഭാഗം. ഇത് അടുത്ത 24 മണിക്കൂറിനകം ന്യൂനമര്‍ദമായി ശക്തിപ്രാപിച്ച് ശ്രീലങ്കയുടേയും തെക്കന്‍ തമിഴ്‌നാടിന്റേയും കരയില്‍ പ്രവേശിക്കും. അതിനാല്‍ കേരളത്തിലെ വിവിധ ജില്ലകളിലകടക്കം ഒറ്റപ്പെട്ട കനത്ത മഴയഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറില്‍ ആറുമുതല്‍ 11 സെന്റീമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.