Kerala
ഫിഫ ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീനില്‍; തിരുവനന്തപുരത്തും കോഴിക്കോട്ടും സര്‍ക്കാര്‍ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം
ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്
തിരുവനന്തപുരം | ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും സര്‍ക്കാര്‍ തിയറ്ററുകളിലാണ് പ്രദര്‍ശനമുണ്ടാവുകയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതിയുള്ളത്.കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദര്‍ശനമുണ്ടാകും.
ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ചെറിയൊരു ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയായിരിക്കു പ്രവേശനം. അതേസമയം, ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കള്‍) അവധി നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നുു
Content Highlights: The FIFA World Cup final match will be screened live in government-owned Kairali and Nila theaters in Trivandrum and Kozhikode. Minister PC Vishnunath stated that a nominal ticket fee will be charged for entry. The Chief Minister has also declared a holiday for all educational institutions tomorrow.

