Connect with us

തേയിലക്കാടുകള്‍ക്കിടയില്‍ മനോഹര ഛായാചിത്രം വരച്ചതുപോലെ പ്രകൃതി ഒരുക്കിയിരുന്ന ആ ഗ്രാമത്തിനുമേല്‍ പതിഞ്ഞ ദുരന്ത സ്മൃതിക്കുമേല്‍ ജീവന്റെ പുതിയ ചാഞ്ചാട്ടം ദൃശ്യമാവുകയാണിപ്പോള്‍

ആ പ്രകൃതി താണ്ഡവത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കേരള മുസ്്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം ഇന്നു നടക്കുകയാണ്. താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള മുസ്്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ വൈകുന്നേരം നാല് മണിക്ക് നിര്‍വഹിക്കും.
പുത്തുമലയില്‍ സര്‍ക്കാര്‍ സഹായത്തോടെ 13 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായത്.

Latest