Connect with us

Kerala

പുതിയ വൈദ്യുതി നിരക്ക്; 100 യൂണിറ്റിന് പ്രതിമാസം 18 രൂപ കൂടും

അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ (2025-2026) യൂണിറ്റിന് 12 പൈസയും വര്‍ധിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതോടെ 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം ശരാശരി 18 രൂപ വര്‍ധിക്കും. ഫിക്‌സഡ് നിരക്കില്‍ അഞ്ചു രൂപ മുതല്‍ 40 രൂപവരെ കൂടും.

100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടിന് നിലവിലുള്ള തുക 430 ആയിരുന്നെങ്കില്‍ വര്‍ധന പ്രകാരം അത് 448 രൂപയായി ഉയരും. അടുത്ത മാര്‍ച്ച് വരെ അത് 448 ആയി തുടരും. മാര്‍ച്ച് കഴിയുന്നതോടെ ഇത് 500ലേക്ക് ഉയരും.

യൂണിറ്റിന് 16 പൈസ വീതം വര്‍ധിപ്പിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്നലെയാണ് ഉത്തരവിറക്കിയത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ബി പി എല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ (2025-2026) യൂണിറ്റിന് 12 പൈസയും വര്‍ധിപ്പിക്കും. ഫിക്‌സഡ് ചാര്‍ജ്ജും കൂട്ടി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയതായും പുറത്തു നിന്നാണ് വൈദ്യുതി വാങ്ങുന്നതിനാല്‍ ബോര്‍ഡിന് പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയുള്ളതിനാലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

 

---- facebook comment plugin here -----

Latest