Connect with us

Kerala

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എന്‍ട്രികള്‍ ചൊവ്വാഴ്ച വരെ

എ4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

Published

|

Last Updated

ആലപ്പുഴ | 70ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് വരെ നല്‍കാം. എ4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ ’70-ാമത് നെഹ്റു ട്രോഫി ജലമേള-ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ നല്‍കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം.

കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ ‘കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477-2251349.

 

---- facebook comment plugin here -----

Latest