Connect with us

National

തെലുങ്കാനയില്‍ 500ഓളം തെരുവ് നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നു; 15 പേര്‍ക്കെതിരെ നടപടി

തദ്ദേശ തെരഞ്ഞെടുപ്പില്‍, തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്നു സ്ഥാനാര്‍ഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു

Published

|

Last Updated

ഹൈദരാബാദ്  | തെലുങ്കാനയില്‍ നൂറ് കണക്കിന് തെരുവ് നായ്ക്കളെ വിഷം കുത്തിവച്ചു കൊന്നു. ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഏഴ് ഗ്രാമത്തലവന്മാര്‍ ഉള്‍പ്പെടെ 15പേര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു.

കുറഞ്ഞത് കുറഞ്ഞത് 500 നായ്ക്കളെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ തെരുവ് നായ ശല്യം ഇല്ലാതാക്കുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്നാണ് സൂചന.

ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍, തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്നു സ്ഥാനാര്‍ഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു.

വെറ്ററിനറി വിദഗ്ധര്‍ ജഡങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്തി. സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.

200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ചു മൃഗക്ഷേമ പ്രവര്‍ത്തകന്‍ അടുലപുരം ഗൗതം മച്ചാറെഡ്ഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തത്

 

---- facebook comment plugin here -----

Latest