Connect with us

Kerala

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷ വീണ്ടും തള്ളി

റിമാന്‍ഡിലായിട്ട് 90 ദിവസം കഴിഞ്ഞു. സ്വാഭാവിക നീതി അനുവദിക്കണമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം

Published

|

Last Updated

കൊല്ലം| ശബരിമല സ്വര്‍ണകൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹരജി  കോടതി വീണ്ടും തള്ളി. രണ്ട് കേസുകളിലെയും ജാമ്യ ഹരജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. രണ്ടാം തവണയാണ് വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളുന്നത്.

റിമാന്‍ഡിലായിട്ട് 90 ദിവസം കഴിഞ്ഞു. സ്വാഭാവിക നീതി അനുവദിക്കണമെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. എന്നാല്‍ കേസില്‍ തൊണ്ടി മുതല്‍ കണ്ടെടുക്കാനുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.  പോറ്റിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിച്ചത്.

 

 

Latest