Connect with us

Kerala

മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല,എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രും; ജോ​സ് കെ ​മാ​ണി

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​വി​ടെ​യാ​ണോ അ​വി​ടെ ആ​യി​രി​ക്കും ഭ​ര​ണ​മെ​ന്നും ജോ​സ്  കെ ​മാ​ണി

Published

|

Last Updated

കോ​ട്ട​യം| മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രു​മെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി. നി​ല​പാ​ട് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​വി​ടെ​യാ​ണോ അ​വി​ടെ ആ​യി​രി​ക്കും ഭ​ര​ണ​മെ​ന്നും ജോ​സ്  കെ ​മാ​ണി അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​പാ​ടു​ക​ളി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന ആ​ള​ല്ല താൻ​. എ​ൽ​ഡി​എ​ഫി​ന്‍റെ മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ൻ താ​ൻ താ​ന്നെ​യാ​യി​രി​ക്കും. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് എ​ൽ​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്നെ​തെ​ന്നും യോ​ഗ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്നും ജോ​സ് കെ മാണി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി എ​ല്ലാ കാ​ര്യ​ത്തി​ലും ഒ​റ്റ​ക്കെ​ട്ടാണ്. ​ റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി ഒ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും ഇല്ല. മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും ജോ​സ് കെ മാണി പ​റ​ഞ്ഞു.

 

 

Latest