Connect with us

International

മഞ്ഞ് തേടിയുള്ള ദൗത്യവാഹനം ഇറക്കാനുള്ള ചന്ദ്രനിലെ സ്ഥലം തിരഞ്ഞെടുത്ത് നാസ

സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണിത്.

Published

|

Last Updated

വാഷിംഗ്ടണ്‍ | ചന്ദ്രനില്‍ മഞ്ഞ് തേടിയുള്ള പര്യവേക്ഷണ വാഹനം ഇറക്കാനുള്ള മേഖല തിരഞ്ഞെടുത്ത് നാസ. നൊബൈല്‍ ക്രാറ്റര്‍ എന്ന വിളിപ്പേരുള്ള ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് ദൗത്യ വാഹനം ഇറക്കുക. വൊളറ്റൈല്‍സ് ഇന്‍വെസ്റ്റിഗേറ്റിംഗ് പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍ റോവര്‍ അഥവ വൈപര്‍ എന്ന ഈ ദൗത്യം 2023ലാണ് വിക്ഷേപിക്കുക.

ചന്ദ്രോപരിതലത്തില്‍ തൊട്ടുതാഴെ ഐസ് സാന്നിധ്യമുണ്ടോയെന്നാണ് ദൗത്യവാഹനത്തിലെ റോബോട്ട് സ്ഥിരീകരിക്കുക. ഇത് ഒറ്റ ദിവസം കൊണ്ട് റോക്കറ്റ് ഇന്ധനമാക്കി ചന്ദ്രനിലേക്കും മറ്റുമുള്ള ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് നാസ കണക്കുകൂട്ടുന്നത്. ദക്ഷിണ ധ്രുവത്തിന് തൊട്ടടുത്തുള്ള വിള്ളലാണ് നൊബൈല്‍ ക്രാറ്റര്‍.

മറ്റൊരു ബഹിരാകാശ വസ്തുവുമായുള്ള ഏറ്റുമുട്ടല്‍ കാരണമാണ് നൊബൈല്‍ ക്രാറ്റര്‍ ഉണ്ടായത്. സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണിത്. വളരെ അകലെ നിന്ന് സെന്‍സറുകള്‍ ഉപയോഗിച്ച് മാത്രമേ നാസ ഈ പ്രദേശത്തെ നിരീക്ഷിച്ചിട്ടുള്ളൂ.

Latest