Connect with us

International

ഏറ്റവും പഴക്കമുള്ളതും ഏറ്റവും അകലെയുള്ളതുമായ നക്ഷത്രം കണ്ടെത്തി നാസ

നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ആണ് 12.9 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രം കണ്ടെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഏറ്റവും പഴക്കമുള്ളതും ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ളതുമായ നക്ഷത്രം കണ്ടെത്തി നാസ. നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ആണ് 12.9 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രം കണ്ടെത്തിയത്. ലോകത്തിനു ജനനം നല്‍കിയ മഹാ സ്‌ഫോടനത്തിനു (ബിഗ് ബാംഗിനു) 900 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നക്ഷത്രം പിറവിയെടുത്തത്.

‘ഇയറെന്‍ഡെല്‍’ എന്നാണ് നക്ഷത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സൂര്യനെക്കാള്‍ 50 ഇരട്ടി മാസ് ഈ നക്ഷത്രത്തിനുണ്ട്. ഹബിള്‍ ടെലസ്‌കോപിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് നക്ഷത്രത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.