Kerala
ഓണം എത്തും മുമ്പേ സമ്മാനമെത്തി; വിജയികളെ പ്രഖ്യാപിച്ച് മൈജി, ഓണം ഓഫര്‍ വിപണി കീഴടക്കുന്നു
ഓഫറുകള്‍ ഓണ്‍ലൈനില്‍ myg. in ലും ലഭ്യമാണ്.
ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നതിന് മുമ്പേ തന്നെ ഉപഭോക്താക്കള്‍ക്ക് സമ്മാനമധുരം പകര്‍ന്നുകൊണ്ട് മൈജി ഓണം മാസ്സ് ഓണം സീസണ്‍ 4. 30 കോടി രൂപയുടെ സമ്മാനങ്ങളുമായി എത്തിയ ഓണം ഓഫറിന് തുടക്കമായതോടെ സംസ്ഥാനത്തെ മൈജി ഷോറൂമുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണക്കാല ഷോപ്പിങ്ങിനായി ഉപഭോക്താക്കള്‍ കൂട്ടത്തോടെ എത്തിയതോടെ പല ഷോറൂമുകളിലും റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
ഓണം ഓഫര്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിജയികളെ പ്രഖ്യാപിച്ചുകൊണ്ടാണ് മൈജി ഉപഭോക്താക്കളുടെ ആഘോഷത്തിന് കൂടുതല്‍ ആവേശം പകരുന്നത്. മൂന്ന് കാര്‍ ,നാല് സ്‌കൂട്ടര്‍, മൂന്ന് ഇന്റര്‍നാഷണല്‍ ട്രിപ്പ്, മൂന്ന് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ് എന്നീ സമ്മാനങ്ങളുടെ നറുക്കെടുപ്പ് തളിപ്പറമ്പ് മൈജി ഫ്യൂച്ചര്‍, മുക്കം മൈജി ഫ്യൂച്ചര്‍ എന്നിവിടങ്ങളില്‍ നടന്നു.
മീനു പ്രകാശന്‍ ( ചേര്‍ത്തല -മൈജി), ഷീബ (താമരശ്ശേരി ഫ്യൂച്ചര്‍), സുനിത എസ് ( വടക്കാഞ്ചേരി ഫ്യൂച്ചര്‍) എന്നിവര്‍ക്ക് കാറും; ഹാരിസ് എ ( ആലപ്പുഴ ഫ്യൂച്ചര്‍ ) ആന്‍സി ( ആറ്റിങ്ങല്‍ ഫ്യൂച്ചര്‍), നസീബ് ( നിലമ്പൂര്‍ ഫ്യൂച്ചര്‍) 1 ലക്ഷം രൂപ ക്യാഷ് പ്രൈസും; ദീപു എസ് ബാബു( തൃപ്പൂണിത്തുറ ഫ്യൂച്ചര്‍), ധനം കെ. ഗിരീഷ് (വടക്കഞ്ചേരി ഫ്യൂച്ചര്‍ ), ആതിര എ ഉണ്ണി( ആറ്റിങ്ങല്‍, ഫ്യൂച്ചര്‍), ജോയ്കുട്ടി( മൂവാറ്റുപുഴ, മൈജി) എന്നിവര്‍ക്ക് സ്‌കൂട്ടറും, സുമ ബി ( കരുനാഗപ്പള്ളി ഫ്യൂച്ചര്‍ ) , മുനീര്‍ കെ. പി ( തൊണ്ടയാട് , ഫ്യൂച്ചര്‍ ) , സിബി ( പാലക്കാട് ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും ലഭിച്ചു. വരും ദിവസം പുതുതായി തുടങ്ങുന്ന കല്‍പറ്റ ഷോറൂമിലും നറുക്കെടുപ്പ് ഉണ്ടാകും.

ഓഫറിന്റെ ഭാഗമായി ബമ്പര്‍ സമ്മാനമായി ബി എം ഡബ്ല്യൂ കാര്‍, 20 കാറുകള്‍, 25 സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 25 ദമ്പതികള്‍ക്ക് ഫോറിന്‍ ട്രിപ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്‌ക്രാച്ച് & വിന്നിലൂടെ ഉറപ്പ് സമ്മാനങ്ങളുമായി 500 സ്മാര്‍ട്ട് ടീവി , 500 വാഷിങ് മെഷീന്‍, 500 റെഫ്രിജറേറ്റര്‍, 500 പാര്‍ട്ടി സ്പീക്കര്‍, 250 സ്മാര്‍ട്ട്ഫോണ്‍ , 1000 മിക്സര്‍ ഗ്രൈന്‍ഡര്‍, 10000 രൂപ വരെ മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചര്‍, 100% വരെ മൂല്യമുള്ള ക്യാഷ് ബാക്ക് വൗച്ചര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 5,000 രൂപ മുതലുള്ള പര്‍ച്ചേസുകള്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക.
ഈ സമ്മാനങ്ങള്‍ക്ക് പുറമെ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ നല്കുന്ന സ്പെഷ്യല്‍ ഓണം ഓഫറുകളും ഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്കുന്ന ഓഫറുകളും കൂടി ചേര്ന്ന് കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ഓണം അടുത്തെത്തുന്നതോടെ മൈജി ഷോറൂമുകളിലെ തിരക്ക് ഇനിയും വര്‍ധിക്കും. വലിയ ഓഫറുകളും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ഒപ്പം ഉറപ്പ് സമ്മാനങ്ങളുടെ പെരുമഴയും ഒരുക്കിയിരിക്കുന്നതിനാല്‍ ഓണക്കാല ഷോപ്പിങ്ങിന് മൈജിയെ സെലക്റ്റ് ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഈ കാരണങ്ങള്‍കൊണ്ട് തന്നെ മൈജിയുടെ പല ഷോറൂമുകളും രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു വര്‍ഷത്തെ കാത്തിരിപ്പില്ലാതെ വാഗ്ദാനം ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ ഓഫര്‍ കഴിഞ്ഞ് വെറും 45 ദിവസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു എന്നതാണ് മൈജിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓഫറുകള്‍ ഓണ്‍ലൈനില്‍ myg. in ലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights:
myG has officially kicked off its Onam Mass Onam Season 4 offering bumper prizes worth 30 crore rupees across Kerala. The first phase of lucky draw winners was announced at Taliparamba and Mukkam myG Future outlets. Customers stand a chance to win cars, scooters, foreign trips, and cash prizes.




