Connect with us

ppa kareem

മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി പി എ കരീം നിര്യാതനായി

വയനാട്ടിലെ മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ | മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി പി എ കരീം (72) നിര്യാതനായി. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട്ടിലെ മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്.

മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, യു ഡി എഫ് വയനാട് ജില്ലാ ചെയര്‍മാന്‍, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) സംസ്ഥാന പ്രസിഡന്റ്, പി എല്‍ സി അംഗം, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കള്‍: നൗഫല്‍, പരേതയായ ഫൗസിയ, സലീന, റഹ്മത്ത്, ശമീന, ശംസുദ്ദീന്‍.

 

---- facebook comment plugin here -----

Latest