Connect with us

Kerala

മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്റെ ചിത്രം കത്തിച്ച് മുസ്‌ലിം ലീഗ് പ്രതിഷേധം

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെന്നും മുസ്‌ലിം ലീഗ് ഇടപെടേണ്ടെന്നുമുള്ള കുഴല്‍നാടന്റെ പ്രസ്താവനയാണ് ലീഗ് അണികളെ ചൊടിപ്പിച്ചത്.

Published

|

Last Updated

മൂവാറ്റുപുഴ പുന്നമറ്റത്ത് ലീഗ് പ്രവര്‍ത്തകര്‍ മാത്യു കുഴല്‍നാടന്റെ ചിത്രം കത്തിക്കുന്നു.

മൂവാറ്റുപുഴ | മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍ നാടന്റെ ചിത്രം കത്തിച്ച് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെന്നും മുസ്‌ലിം ലീഗ് ഇടപെടേണ്ടെന്നുമുള്ള കുഴല്‍നാടന്റെ പ്രസ്താവനയാണ് ലീഗ് അണികളെ ചൊടിപ്പിച്ചത്.

മൂവാറ്റുപുഴ ആയവന ഗ്രാമപഞ്ചായത്തിലെ പുന്നമറ്റത്താണ് ലീഗ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുഴല്‍നാടന്റെ ചിത്രം കത്തിച്ചത്. പുന്നമറ്റത്ത് ലീഗ് സ്ഥാപിച്ചിരുന്ന വി ഡി സതീശന്‍, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും മാത്യു കുഴല്‍നാടന്റെ ചിത്രം നീക്കം ചെയ്തും പ്രതിഷേധമുണ്ടായി.

കെ സി വേണുഗോപാലിന്റെ ഒപ്പം നില്‍ക്കുന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവന വന്നയുടനെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ലീഗ് പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. തുടര്‍ന്നാണ് പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ മാത്യു കുഴല്‍നാടന് വേണ്ടി കൈമെയ് മറന്ന് പ്രവര്‍ത്തിച്ച മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ എം എല്‍ എ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പേ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്റെ അമ്പരപ്പിലാണ് യു ഡി എഫ് ക്യാമ്പ്.

 

 

Latest