Connect with us

Kerala

വിഷ്ണുപ്രിയയുടെ കൊലപാതകം; കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു

പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കുളത്തില്‍ നിന്ന് കണ്ടെത്തി. ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു വസ്തുക്കള്‍.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരിലെ പാനൂര്‍ വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുത്തു. മാനന്തേരിയിലെ ശ്യാംജിത്തിന്റെ വീടിനു സമീപത്തുള്ള അങ്ങാടിക്കുളത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യത്തിനു ശേഷം ഈ കുളത്തിലിറങ്ങി കുളിച്ചതായി പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

കൊലക്ക് ഉപയോഗിച്ച ചുറ്റിക, കത്തി തുടങ്ങിയ ആയുധങ്ങളും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കുളത്തില്‍ നിന്ന് കണ്ടെത്തി. ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു വസ്തുക്കള്‍. മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. ഇതിനു പുറമെ പവര്‍ ബേങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി. കൈയുറകള്‍ എന്നിവയും കണ്ടെടുത്തു. പ്രതിയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തുന്നുണ്ട്.

 

Latest