Connect with us

Kerala

കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തി കൊലപ്പെടുത്തി

2021 ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു

Published

|

Last Updated

കൊച്ചി | കൊച്ചി പള്ളുരുത്തിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. കൊലക്കേസ് പ്രതി ലാല്‍ജുവാണ് കൊല്ലപ്പെട്ടത്. ആക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ആക്രമിച്ചത്.

ഇന്ന് വൈകിട്ടോടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇവര്‍ രണ്ട് പേരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതിയായ ഫാജിസ് ഒളിവിലാണ്. 2021 ല്‍ കുമ്പളങ്ങിയില്‍ നടന്ന ലാസര്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാല്‍ജു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് ലഹരി ഇടപാട് ഉല്‍പ്പെടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതി ഫാജിസിനായി പോലീസ് അന്വേഷണം ആരംഭിച്ചു.