Connect with us

Kerala

എം പി ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്; നേതാക്കളെ കണ്ടേക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട പരാജയം മുരളീധരനെ വല്ലാതെ ഉലച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ നാളെ ഡല്‍ഹിയിലേക്ക്. എം പി ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുകൊടുക്കുന്നതിനാണ് യാത്ര. കോണ്‍ഗ്രസ്സ് നേതാക്കളെ കണ്ടേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ട പരാജയം മുരളീധരനെ വല്ലാതെ ഉലച്ചിട്ടുണ്ട്. സീറ്റില്‍ ബി ജെ പി ജയിച്ചതും വലിയ തിരിച്ചടിയായി. ഇനി മത്സരത്തിനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വീട്ടിലെത്തി സംസാരിച്ചിരുന്നുവെങ്കിലും കടുത്ത നിലപാടില്‍ നിന്ന് പിന്നാക്കം പോകാന്‍ മുരള തയ്യാറായിട്ടില്ല.

Latest