International
മുംബൈ ഭീകരാക്രമണ കേസ്; പ്രതി ഹാഫിസ് സെയ്ദിന് 31 വര്‍ഷം തടവ്

ഇസ്ലാമാബാദ് | മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സെയ്ദിന് 31 വര്‍ഷം തടവ്. പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയുടെതാണ് ഉത്തരവ്. നിരോധിത സംഘടനയായ ജമാഅത്തുദ്ദഅവയുടെ തലവനാണ് ഹാഫിസ് സെയ്ദ്.
രണ്ട് കേസുകളിലായാണ് പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്ക് പുറമെ ഹാഫിസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിധിച്ച കോടതി പ്രതിക്ക് 3,40,000 രൂപ പിഴയും ചുമത്തി. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
---- facebook comment plugin here -----